യുഎസ്, യൂറോപ്പ്, ഹോങ്കോങ്, കാനഡ എന്നിവടങ്ങളില്‍ അവതരിപ്പിച്ചതിനു പിന്നാലെ വണ്‍ പ്ലസ് 3 യുടെ സോഫ്റ്റ് ഗോള്‍ഡ് പതിപ്പ് ഇന്ത്യയിലും എത്തുന്നു. ദീപാവലിയുടെ ആദ്യ ആഴ്ചയില്‍ വണ്‍ പ്ലസ് 3 സോഫ്റ്റ് ഗോള്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. നിലവില്‍ ഇന്ത്യയിൽ ലഭ്യമായ ഗ്രാഫൈറ്റ് പതിപ്പിന്റെ അതേവില (27,999 രൂപ) യ്ക്കായിരിക്കും വണ്‍ പ്ലസ് 3 സോഫ്റ്റ് ഗോള്‍ഡ് എത്തുക.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍ പ്ലസ് 3 ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ അടിസ്ഥാനമാക്കിയ വണ്‍ പ്ലസിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 1080x1920 പിക്സല്‍ റെസല്യൂഷനില്‍ 5.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് വണ്‍ പ്ലസ് 3യ്ക്കുള്ളത്. ഇതിന് കോണിങ് ഗോറില്ല ഗ്ലാസ് 3യുടെ അധിക സംരക്ഷണവുമുണ്ട്. ക്വാഡ്-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ 6 ജിബി റാമുമായി ക്ലബ് ചെയ്തിരിക്കുന്നു. ഇന്ന് വിപണിയില്‍ ലഭ്യമായതില്‍ ഇത്രയധികം റാമുള്ള ചുരുക്കം ഫോണുകളില്‍ ഒന്നാണ് വണ്‍ പ്ലസ് 3.
64 ജിബിയാണ് ഈ ഫോണിന് ഇന്റേണല്‍ സ്റ്റോറേജ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാനും കഴിയില്ല. ക്യാമറയുടെ കാര്യമെടുത്താല്‍, 16 മെഗാപിക്സല്‍ സോണി ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. വിഡിയോകളും ചിത്രങ്ങള്‍ക്കും കൂടുതല്‍ മിഴിവ് നൽകാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ സൗകര്യമുണ്ട്. കൂടാതെ എട്ടു മെഗാപിക്സല്‍ മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. വിഡിയോകള്‍ 4കെ റെസല്യൂഷനില വരെ ചിത്രീകരിക്കാന്‍ കഴിയും.
വണ്‍ പ്ലസ് ത്രീയില്‍ എല്‍ഇഡി നോട്ടിഫിക്കേഷനുകള്‍, സ്റ്റാറ്റസ് ബാര്‍, ക്വിക് സെറ്റിങ്സ് ബാര്‍ എന്നിവ യൂസര്‍മാര്‍ക്ക് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എംബഡ് ചെയ്തിരിക്കുന്നു. എന്‍എഫ്സി, യുഎസ്ബി ടൈപ്-സി, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും വണ്‍ പ്ലസ് ത്രീ ഉറപ്പുനല്‍കുന്നു. അതിവേഗ റീചാര്‍ജിങ് സാങ്കേതികവിദ്യയോട് കൂടിയ നീക്കം ചെയ്യാന്‍ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററിയാണ് വണ്‍ പ്ലസ് ത്രീയില്‍ നല്‍കിയിരിക്കുന്നത്.
അടുത്തിടെ, തങ്ങളുടെ ഓക്സിജന്‍ ഒഎസ്, കമ്പനിയുടെ തന്നെ ചൈനീസ് ഹൈഡ്രജന്‍ ഒഎസുമായി ലയിപ്പിക്കുകയാണെന്ന് വണ്‍ പ്ലസ് വെളിപ്പെടുത്തിയിരുന്നു. ആഗോളവിപണിയ്ക്കനുസരിച്ചാണ് ഓക്സിജന്‍ ഒഎസിന്റെ രൂപകല്‍പന. അതേസമയം, ഹൈഡ്രജന്‍ ഒഎസ് പ്രധാനമായും ചൈനീസ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. ചൈനക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചാണ് ഈ ഒഎസ് ഒരുക്കിയിരിക്കുന്നത്.

0 comments :
Post a Comment