ന്യൂഡൽഹി ∙ കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന 15 ഭീകര ക്യാംപുകൾ ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ ദൂരേയ്ക്ക് മാറ്റിയെന്ന് റിപ്പോർട്ട്. 18 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ തിരച്ചടിക്കുമെന്ന ഭയത്തെ തുടർന്നാണ് ഈ നീക്കം. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി അതിർത്തിയിലുണ്ടായിരുന്ന ഇരുനൂറോളം ഭീകരരെ പാക്ക് സൈന്യം താൽക്കാലികമായി ഇവിടെ നിന്നും മാറ്റിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, അതിർത്തിയിൽ പാക്കിസ്ഥാൻ സൈനിക വിന്യാസം വർധിപ്പിക്കുകയാണ്. അവധിക്ക് അപേക്ഷിച്ചിരുന്ന അതിർത്തി സംരക്ഷണ സേനാംഗങ്ങളോട് ഡ്യൂട്ടിക്ക് കയറാൻ നിർദേശം നൽകി.

ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടി നൽകണമെന്നാണ് പൊതുഅഭിപ്രായം. അതിർത്തിയിലെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിർത്തിയിൽ ഇന്ത്യയും ബിഎസ്എഫിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

Advertisement

Next
Newer Post
Previous
This is the last post.

0 comments :

Post a Comment

 
Top