ഏറ്റവും പുതിയ അഞ്ചാം തലമുറ സ്മാര്‍ട്ട്ഫോണുമായി എത്തുകയാണ് ജനപ്രിയ ബ്രാന്‍ഡ് ഷവോമി. എംഐ 5എസ് എന്നാണിതിനു പേരിട്ടിരിക്കുന്നത്. കമ്പനി പുറത്തു വിട്ടില്ലെങ്കിലും ഇതിന്റെ പ്രത്യേകതകൾ ഓണ്‍ലൈനില്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ത്രിഡി ടച്ച് സപ്പോര്‍ട്ടുള്ള 5.15 ഇഞ്ച് ഡിസ്‌പ്ലേയാണ് വലിയ ഫീച്ചർ. 2.4 GHz ക്വാൽകം സ്നാപ് ഡ്രാഗൺ 821 പ്രോസസറിന്‍റെ കരുത്തോടെ എത്തുന്ന ഫോണിന് 256 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 6ജിബിയാണ് റാം.

ഫൊട്ടോഗ്രഫി പ്രേമികള്‍ക്കായി മികച്ച ക്യാമറയുമുണ്ട് ഇതില്‍. 16 മെഗാപിക്സൽ പിന്‍ക്യാമറയും നാലു മെഗാപിക്സൽ ഫ്രണ്ട്ക്യാമറയുമാണ് ഇതിനുള്ളത്. ഇതുകൂടാതെ 4K വിഡിയോ റെക്കോഡിങ്ങും സപ്പോര്‍ട്ട് ചെയ്യും.

PRS/ EDGE, NFC, 3G, 4G ,VoLTE തുടങ്ങി എല്ലാ കണക്റ്റിവിറ്റി സൗകര്യങ്ങളുമുള്ള ഈ ഫോണിന് 3490mAh ബാറ്ററിയാണുള്ളതെന്നും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പറയുന്നു. കമ്പനി ഔദ്യോഗികമായി അറിയിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. ഈ മാസം 27 ന് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. 

Advertisement

0 comments :

Post a Comment

 
Top