ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഒക്ടോബര്‍ നാലിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. നേരത്തെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹാൻഡ്സെറ്റ് മോ‍‍ഡലാണിത്. ഗൂഗിൾ പിക്‌സൽ, പിക്‌സല്‍ XL എന്നീ ഫോണുകളാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ഇവയെക്കുറിച്ചുള്ള ലീക്കായ വിവരങ്ങള്‍ ഇപ്പോൾ ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.


പിന്‍വശത്തെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ക്യാമറ പാനല്‍ എന്നിവ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടു സ്മാര്‍ട്ട്ഫോണുകളുടെയും ഫ്രണ്ട് പാനല്‍ മുന്‍പേ ലീക്ക് ചെയ്യപ്പെട്ട ചിത്രങ്ങളിലുള്ള പോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി പുറത്തിറക്കും മുന്നേ നെസ്റ്റ് കമ്പനിയുടെ പരസ്യത്തില്‍ കാണിക്കുന്ന ഫോണ്‍ അബദ്ധവശാല്‍ പിക്‌സല്‍ ഫോണുകള്‍ ആയിപ്പോയെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍, അതില്‍ കാണിക്കുന്ന ഫോണില്‍ തിരിച്ചറിയാന്‍ തക്കവിധമുള്ള ഒന്നും ഇല്ലെന്നും ഇത് മിക്കവാറും ഡമ്മി ആവാനാണ് സാധ്യതയെന്നും ആന്‍ഡ്രോയ്ഡ് പൊലീസ് പറയുന്നു. പരസ്യവിഡിയോയില്‍ കാണുന്ന സ്മാര്‍ട്ട്ഫോണിന് പിക്‌സലിനുള്ള പോലെ മുകള്‍വശത്ത് ഗ്ലാസും താഴ്ഭാഗത്ത് സ്റ്റീലുമാണ്.

ആൻഡ്രോയ്ഡ്7 .1 നൂഗട്ട് ആയിരിക്കും പിക്സലിന്റെ ഒഎസ്. പുതിയ വിവരങ്ങള്‍ പ്രകാരം പിക്‌സലിന്റെ തുടക്കവില 43,500 രൂപയോളം വരുമെന്നും അഭ്യൂഹങ്ങളുണ്ട്. അഞ്ചിഞ്ച് ഡിസ്‌പ്ലേ മോഡലിനാണ് ഈ വില വരിക. മുന്‍പേ പറഞ്ഞിരുന്നത് 30,000 രൂപയായിരിക്കും തുടക്കവില എന്നായിരുന്നു. ഇത്രയും വലിയ വിലയായതിനാല്‍ തന്നെ ഇന്‍സ്റ്റാള്‍മെന്റുകളായി പണം അടച്ച് ഫോണ്‍ വാങ്ങിക്കാനുള്ള ഓപ്ഷനുകളും ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertisement

0 comments :

Post a Comment

 
Top