തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സ്വന്തം. തൃശൂരില്‍ വിറ്റ ടി സി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

എട്ടു കോടി രൂപയാണ് മഹാഭാഗ്യശാലിക്ക് ലഭിക്കുന്നത്. മറ്റ് സീരീസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.

രണ്ടാം സമ്മാനം അമ്പത് ലക്ഷം രൂപയാണ്. എട്ട് പേര്‍ക്കാണ് ഇത് ലഭിക്കുക. മൂന്നാം സമ്മാനം പത്തുലക്ഷം വെച്ച് പതിനാറ് പേര്‍ക്കും ലഭിക്കും.

തിരുവനന്തപുരം ശ്രീചിത്രാ പുവര്‍ ഹോമില്‍ നടന്ന നറുക്കെടുപ്പിന് മേയര്‍ വി കെ പ്രശാന്താണ് തുടക്കം കുറിച്ചത്. ഇത്തവണ 72 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 69, 79,589 ടിക്കറ്റുകള്‍ വിറ്റുപോയി. ഇത് റെക്കോര്‍ഡാണ്.


Advertisement

Next
This is the most recent post.
Previous
Older Post

0 comments :

Post a Comment

 
Top