കറാച്ചി: രണ്ടായിരം യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. എന്നാല്‍ ഇതില്‍ 40 ശതമാനവും ഉപയോഗിക്കാന്‍ കഴിയാത്താണെന്ന് ഇന്ത്യന്‍ എയര്‍ഫോഴിസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനയുടെ അഭിമാനമായി കരുതുന്ന മിഗ് 29ന്റെ പ്രവര്‍ത്തന ക്ഷമത 16 മുതല്‍ 38 ശതമാനം വരെ മാത്രമാണെന്നും എക്കണോമിസ്റ്റിനെ ഉദ്ദരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണി നടത്തേണ്ടതോ ഉപേക്ഷിക്കണ്ടതോ ആയ ഫൈറ്റര്‍ ജെറ്റുകളാണ് ആയുധശക്തി എന്ന പേരില്‍ ഇന്ത്യ കൈവശം വച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കരസേനയാണ് ഇന്ത്യയുടേത് എന്ന പാകിസ്താന്‍ ചാനലായ ജിയോ ടിവി സമ്മതിക്കുന്നുണ്ട്.

ഉറി സംഭവത്തോടെ ഇന്ത്യ ആക്രമിക്കുമോ എന്ന ഭീതി പാകിസ്താനെ ആകെ പിടികൂടിയിരിക്കുന്നു എന്നതാണ് സത്യം. അത് ശരിക്കും മനസ്സിലാവുക അവിടുത്തെ പത്രങ്ങളും ചാനലുകളും കാണുമ്പോഴാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് പറയും പോലെ ശക്തിയൊന്നും ഇല്ലെന്നാണ് പാക് പ്രമുഖ ചാനലായ ജിയോ ടിവിയുടെ കണ്ടുപിടുത്തം.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കടലാസ്സില്‍ മാത്രം ഒതുങ്ങുന്നതാണെന്നാണ് ജിയോ ടിവി പറയുന്നത്. ഒരു യുദ്ധം ഉണ്ടായാല്‍ 60 ശതമാനം വിമാനം മ്താരമേ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയൂ. ബാക്കി ഒക്കെ പഴഞ്ചനാണെന്ന് ജിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ജിയോ റിപ്പോര്‍ട്ട്. ലോകത്തെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്. എന്നാല്‍ ആയുധങ്ങള്‍ അധികവും കണ്ടം ചെയ്യേണ്ട കാലം കഴിഞ്ഞതാണെന്നും ജിയോ റിപ്പോര്‍ട്ട് പറയുന്നു. എക്കണോമിസ്റ്റ് റിപ്പോര്‍ട്ടിന്റെ വസ്തുത എന്തായാലും പാക് സര്‍ക്കാരിന്റേയും ജനതയുടേയും പാക് മാധ്യമങ്ങളുടേയും യുദ്ധഭീതി ഇത്തരം വാര്‍ത്തകളിലൂടെ വ്യക്തമാണ്. ശത്രുവിന് ശേഷി പോരെന്ന വാര്‍ത്ത അല്‍പ്പമൊരു ആശ്വാസം പകരുമെങ്കില്‍ അത്രയെങ്കിലും ആകട്ടെ.

Advertisement

0 comments :

Post a Comment

 
Top